കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു

കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു

കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡില്‍, പഴയ സെന്റ് സെബാസ്റ്റ്യൻ കോളേജിന് സമീപം മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിലേക്ക് ഒഴുകിപ്പോകുന്നത്.

കുടിവെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തില്‍ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് വെള്ളം ഒഴുകുന്നത്.

തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.