കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്

പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം

കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്

കെഎസ്‌ആർടിസി ബസിലേക്ക് കൂറ്റൻ പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.

ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കുമളി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ പുറകുവശത്തേക്കാണ് പാറ പതിച്ചത്. അപകടസമയത്ത് ബസിൽ ഏകദേശം 50ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.