രാജകുമാരിയിൽ ബൈക്ക് അപകടം: കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്
രാജകുമാരി ടൗണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
രാജകുമാരി ബി ഡിവിഷനിൽ താമസിക്കുന്ന ചാണകപ്പാറ സ്വദേശിനി സുശീല ശശി (48)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുശീല നടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. കുംഭപാറ സ്വദേശിയായ ജോഷ്വയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുശീലയെ ഇടിച്ച ശേഷം ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ബൈക്ക് യാത്രികനായ ജോഷ്വയ്ക്കും പരിക്കേറ്റു. നെറ്റിയിലും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


