ഇ.എസ്.ഐ-പി.എഫ് സംയുക്ത അദാലത്ത് ഇന്ന്
തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (പി.എഫ്) സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും ഇന്ന് നടക്കും.
തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഇ.എസ്.ഐ, പി.എഫ് സംബന്ധമായ പരാതികളും സംശയങ്ങളും അദാലത്തിൽ പരിഗണിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ മാനേജർ, ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്നീ വിലാസങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ 28നകം സമർപ്പിക്കണം.
പി.എഫ് സംബന്ധമായ പരാതികൾ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ നൽകാം. ഇ.എസ്.ഐ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലേക്കും, പി.എഫ് പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലേക്കും അയയ്ക്കാവുന്നതാണ്.
പരാതികൾ സമർപ്പിക്കുമ്പോൾ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാൻ സൗകര്യമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).




