പ്രവേശനോത്സവം നടന്നു
കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ ; ബിജു നൈനാൻ മരുതുക്കുന്നേൽ
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 32-ാം നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. മാതാപിതാക്കൾ, പൂർവ വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമല ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
കഴിഞ്ഞ വർഷം അങ്കണവാടിയിലെ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കും പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും ചിത്രകഥ പുസ്തകങ്ങൾ, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാര വിതരണവും നടത്തി.




