ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യും
കട്ടപ്പന: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും സംയുക്തമായി ഹൈറേഞ്ചിലെ 50 സ്കൂളുകളിലേക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നു.
കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് ഉദ്ഘാടനം ചെയ്യും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം നിർവഹിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സ്കൂളുകളിലേക്ക് തൈകൾ വിതരണം ചെയ്യും.


