പ്ലസ് വൺ സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

പ്ലസ് വൺ സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

ഇടുക്കി: 2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആരംഭിച്ചു.

സ്പോർട്സ് ക്വാട്ടയിലൂടെ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആദ്യം ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണം. തുടർന്ന് മാത്രം www.sports.hscap.kerala.gov.in⁠� വെബ്സൈറ്റിൽ സ്പോർട്സ് ക്വാട്ടയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ പകർപ്പ്, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി ജൂൺ 10 മുതൽ 17 വരെ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.

സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 17 വൈകിട്ട് 5 മണി വരെയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 📞 9895112027

Slide 1
Slide 2
Slide 3
Slide 4

📞 8281797370

Slide 1
Slide 2
Slide 3
Slide 4

📞 9747093334

Slide 1
Slide 2
Slide 3
Slide 4

☎️ 04862 232499

സ്പോർട്സ് ക്വാട്ട പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾ അവസാന തീയതി കാത്തിരിക്കാതെ രജിസ്ട്രേഷനും വെരിഫിക്കേഷനും പൂർത്തിയാക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.