എച്ച്‌1എൻ1 : ഇടുക്കിയിൽ ഒരു മരണം

ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത്

എച്ച്‌1എൻ1 : ഇടുക്കിയിൽ ഒരു മരണം

ഇടുക്കി : കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) എച്ച്‌1എൻ1 പനി ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.

പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 30-ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് എച്ച്‌1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

മരണത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി ലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.