‘ദൃശ്യം 3’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; വാഹന നമ്പർ ദുരുപയോഗം ചെയ്തെന്ന് ആരോപണം

‘ദൃശ്യം 3’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; വാഹന നമ്പർ ദുരുപയോഗം ചെയ്തെന്ന് ആരോപണം

മൂന്നാർ: ‘ദൃശ്യം 3’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വാഹന രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പോലീസിൽ പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആർ.ഡി. രാജീവാണ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.

തന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സ്‌കോർപിയോ വാഹനത്തിന്റെ KL 69 D 2772 എന്ന രജിസ്ട്രേഷൻ നമ്പർ, തന്റെ അറിവോ സമ്മതമോ കൂടാതെ ചിത്രത്തിലെ നായക കഥാപാത്രമായ ജോർജുകുട്ടി ഉപയോഗിക്കുന്ന എംജി ഹെക്ടർ കാറിൽ പ്രദർശിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4

ചിത്രത്തിന്റെ നിർമ്മാതാവായ Antony Perumbavoor, സംവിധായകൻ Jeethu Joseph, നടൻ Mohanlal എന്നിവരെ എതിർകക്ഷികളാക്കിയാണ് രാജീവ് നിയമനടപടിക്ക് ഒരുങ്ങുന്നത്.

തന്റെ വാഹന നമ്പർ അനുമതിയില്ലാതെ ഉപയോഗിച്ചതിലൂടെ ഭാവിയിൽ നിയമപരവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അതിനാൽ ഈ നമ്പർ ഉൾപ്പെട്ട ദൃശ്യങ്ങൾ സിനിമയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4