അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ പി.ആർ.ഒയും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗവുമായ കിരൺ ജോർജ് തോമസ് നിർവഹിച്ചു.

അർച്ചന വിമൻസ് സെന്റർ പ്രോജക്ട് മാനേജർ പോൾസൺ അധ്യക്ഷനായ ചടങ്ങിൽ സൊസൈറ്റി അംഗങ്ങളായ ആതിര, ജെസ്സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റിനെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിൽ അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയിലെ 30 ഓളം വനിതാ അംഗങ്ങൾ പങ്കെടുത്ത് രക്തദാനം നടത്തി.