ഓപ്പറേഷൻ തൂഫാൻ: കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സിന്തറ്റിക് മയക്കുമരുന്നുകളുടെ അതിവേഗ വ്യാപനം തടയുന്നതിനായി ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.
പരിപാടിയിൽ കട്ടപ്പന എസ്.എച്ച്.ഒ ഷാജു എ.എൻ, എസ്.ഐമാരായ എബി ജോർജ്, ബേബി ബിജു, അനൂപ് പി.കെ, വിനോദ്, നിസാർ എം.കെ, അനിൽ കുമാർ, എ.എസ്.ഐ സതീഷ് കുമാർ, ജിൻസ് വർഗീസ്, ഷെമീർ, സബീന ബീവി, രഞ്ജിത ഇ.എം എന്നിവർ പങ്കെടുത്തു സംസാരിച്ചു.



