ജോർജ്ജ് ജോസഫ് പൊടിപാറ സ്മാരക റൗണ്ട് അനാവരണവും അനുസ്മരണ സമ്മേളനവും ജൂൺ 27-ന് കോട്ടയത്ത്
കോട്ടയം: അന്തരിച്ച ജനനായകൻ ജോർജ്ജ് ജോസഫ് പൊടിപാറയുടെ 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സൗന്ദര്യവൽക്കരിച്ച 'ജോർജ്ജ് ജോസഫ് പൊടിപാറ റൗണ്ടിന്റെ' (മെഡിക്കൽ കോളേജ് ജംഗ്ഷൻ) അനാവരണവും ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.
മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സൗന്ദര്യവൽക്കരിച്ച പൊടിപാറ റൗണ്ടിന്റെ അനാവരണം ബഹുമാനപ്പെട്ട കേരള സംസ്ഥാന ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിക്കും.തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷന് എതിർവശമുള്ള നിത്യ വി.വി. ഓഡിറ്റോറിയത്തിൽ വെച്ച് 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നതാണ്. ശ്രീ. നാട്ടകം സുരേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.'ലവേഴ്സ് ഓഫ് പൊടിപാറ'യുടെ സംഘാടനത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും. ലവേഴ്സ് ഓഫ് പൊടിപാറ കോ-ഓർഡിനേറ്റർ ശ്രീ. സിറിൽ ജി. പൊടിപാറ , എം.എൽ.എ ശ്രീ. സുരേഷ് കുറുപ്പ്, കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.പി. സന്തോഷ് കുമാർ, അർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സജി ഒ.ജെ. കോട്ടേരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിം ആലക്സ് തുരുത്തുമാലിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പുന്നൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.



