പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പുറ്റടി ഹോളി ക്രോസ് കോളേജിൽ വിവിധ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എംജി സർവകലാശാലയുടെ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ജൂൺ 26 വരെ നടക്കുന്ന രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം.

ഇതിനായി സർവകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലായ cap.mgu.ac.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷനുകൾ നൽകണം.

കോളേജിൽ ഒരുക്കിയിരിക്കുന്ന ഹെൽപ് ഡെസ്ക് മുഖേനയും അഡ്മിഷൻ നേടാവുന്നതാണ്.

രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ജൂൺ 27 മുതൽ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം.ജൂലൈ 1ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.

കോളേജിൽ നിലവിൽ ലഭ്യമായ ബിരുദ കോഴ്‌സുകൾ:

  • B.Com (Honours) – Co-operation, Finance & Taxation, Logistics Management
  • BSW (Honours) – Medical & Psychiatric, Labour Welfare Social Work
  • BTTM (Honours) – Aviation Management, Tour Operation Management
  • BA (Honours) – English
  • BBA (Honours) – Business Analytics, Supply Chain Management (AICTE അംഗീകൃതം)
  • BCA (Honours) – Data Science & AI (AICTE അംഗീകൃതം)

ബിരുദാനന്തര കോഴ്‌സുകൾ:

  • M.Com – Finance & Taxation
  • MTTM
  • MSW
  • MAHRM
  • M.Sc Computer Science

കൂടാതെ 27ൽ അധികം അഡോൺ കോഴ്‌സുകളും കോളേജിൽ ലഭ്യമാണ്.

  • 70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഉറപ്പായ സ്കോളർഷിപ്പ് ലഭിക്കും.
  • ഫുൾ A+ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാണ്.
  • അലോട്ട്‌മെന്റ് വഴി പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ ഗ്രാന്റിനും അർഹതയുണ്ടാകും

കൂടുതൽ വിവരങ്ങൾക്ക്: 9446982769,9562600011