കേരള ജേർണലിന് പുതിയ ചുവടുവെപ്പ്; കോട്ടയത്തും എറണാകുളത്തും ബ്യൂറോകൾ ജൂലൈ ഒന്നിന്.

കേരള ജേർണലിന് പുതിയ ചുവടുവെപ്പ്; കോട്ടയത്തും എറണാകുളത്തും ബ്യൂറോകൾ ജൂലൈ ഒന്നിന്.

കൊച്ചി: ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച കേരള ജേർണൽ, പ്രവർത്തനത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 1-ന് കോട്ടയത്തും എറണാകുളത്തും പുതിയ ബ്യൂറോകൾ പ്രവർത്തനം ആരംഭിക്കുന്നു.

ജനകീയ വിഷയങ്ങൾക്കും പ്രാദേശിക വാർത്തകൾക്കും മുൻഗണന നൽകിക്കൊണ്ട് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന കേരള ജേർണൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെയും വിശ്വാസം നേടിയെടുക്കാൻ ചാനലിന് കഴിഞ്ഞു

Slide 1
Slide 2
Slide 3
Slide 4

പക്ഷപാതരഹിതവും വസ്തുതകൾക്ക് പ്രാധാന്യം നൽകുന്നതുമായ വാർത്താ അവതരണമാണ് കേരള ജേർണലിന്റെ പ്രത്യേകത. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ വാർത്തകളിലൂടെ അവതരിപ്പിക്കുകയും ചെയ്തതിലൂടെ ജനകീയ മാധ്യമമെന്ന അംഗീകാരം ചാനലിന് ലഭിച്ചിട്ടുണ്ട്.

കോട്ടയം, എറണാകുളം ജില്ലകളിൽ ബ്യൂറോകൾ ആരംഭിക്കുന്നതോടെ പ്രാദേശിക വാർത്തകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലെത്തിക്കാനും ജില്ലയിലെ വികസന, സാമൂഹിക, സാംസ്കാരിക, പൊതുജന വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനുമാണ്ചാനൽ ലക്ഷ്യമിടുന്നത്

വാർത്തകളുടെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ, ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ജേർണൽ ഇനിയും മുന്നേറും.