വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; 183 രൂപയുടെ ഇളവ്

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു; 183 രൂപയുടെ ഇളവ്

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. ഒരു സിലിണ്ടറിന് 183 രൂപയാണ് കുറച്ചത്. എന്നാൽ ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയിൽ മാറ്റമില്ല.

Slide 1
Slide 2
Slide 3
Slide 4

വിലക്കുറവോടെ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 2930 രൂപയായി കുറയും. അതേസമയം ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ യാതൊരു ഇളവും ലഭിക്കില്ലെന്നും ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരുമെന്നും എണ്ണ കമ്പനികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

അമേരിക്ക ഇറാനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വില വർധനയും ചൂണ്ടിക്കാട്ടിയാണ് നേരത്തെ പാചകവാതക വില ഉയർത്തിയത്. ഇതിൽ ഏറ്റവും വലിയ വർധന വാണിജ്യ സിലിണ്ടറുകൾക്കായിരുന്നു. ഇപ്പോൾ അതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കുറച്ചിരിക്കുന്നത്.

അതേസമയം, യുദ്ധകാലവുമായി താരതമ്യം ചെയ്യുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 73.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില 69.77 ഡോളറിലുമാണ്.

യുദ്ധ സാഹചര്യങ്ങളുടെ തുടർനില അനുസരിച്ചായിരിക്കും വരും ദിവസങ്ങളിലെ രാജ്യാന്തര എണ്ണവിലയിലെ മാറ്റങ്ങളെന്നാണ് വിലയിരുത്തൽ.