ആഗസ്റ്റിൽ ഇന്ധന സർചാർജ് ഇല്ല; വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി കെഎസ്ഇബി
സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസമായി ആഗസ്റ്റ് മാസത്തിൽ ഇന്ധന സർചാർജ് ഈടാക്കേണ്ടതില്ലെന്ന് കെഎസ്ഇബി തീരുമാനിച്ചു. ജൂൺ മാസത്തിലെ അധിക വൈദ്യുതി വാങ്ങൽ ചെലവ് ഒരു കോടി രൂപയിൽ താഴെയായതിനാലാണ് സർചാർജ് ഒഴിവാക്കിയത്.
കഴിഞ്ഞ ജൂലൈയിൽ ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വീതം ഇന്ധന സർചാർജ് ഈടാക്കിയിരുന്നു. എന്നാൽ ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ ബില്ലുകാർക്കും ഇന്ധന സർചാർജ് പൂജ്യം പൈസയായിരിക്കും.
വൈദ്യുതി വാങ്ങുന്നതിനുണ്ടാകുന്ന അധിക ചെലവ് നികത്തുന്നതിനാണ് കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കുന്നത്. എന്നാൽ ഇത്തവണ അധിക ചെലവ് വളരെ കുറഞ്ഞതിനാൽ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കേണ്ടതില്ലെന്നാണ് ബോർഡിന്റെ തീരുമാനം.





