കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് മരിച്ചത്.

വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കൈത്തോട്ടിലെ ഇല്ലിക്കൂട്ടത്തിൽ തങ്ങിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.