രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി നാലാം ക്ലാസുകാരി ഇഷിക ദീപു
പച്ചടി: അന്തർദേശീയ അബാക്കസ് ഒളിമ്പ്യാഡ് മത്സരത്തിൽ മികവ് തെളിയിച്ച് എസ്.എൻ.എൽ.പി. സ്കൂൾ പച്ചടിയിലെ നാലാം ക്ലാസ് വിദ്യാർഥിനി ഇഷിക ദീപു രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി.
അബാക്കസ് ഒളിമ്പ്യാഡിൽ റെക്കോർഡ് വേഗത്തിൽ കണക്കുകൾ പൂർത്തിയാക്കിയ ഇഷിക ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പദവിയും ലോക റെക്കോർഡ് അംഗീകാരവും നേടി. ഒരേസമയം ഒന്നിലധികം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനൊപ്പം അതിവേഗം കണക്കുകൂട്ടൽ നടത്താനുള്ള കഴിവിനാണ് ഇഷികയ്ക്ക് ഏഷ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചത്.
കണക്കുകൂട്ടലിലെ അസാധാരണ വേഗവും മികവും പ്രകടിപ്പിച്ചാണ് കൊച്ചുമിടുക്കി രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയത്. ഇഷികയുടെ നേട്ടത്തിൽ അധ്യാപകരും സഹപാഠികളും രക്ഷിതാക്കളും അഭിനന്ദനം അറിയിച്ചു.


