തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഇലക്ഷൻ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രതിപക്ഷ എം.പി.മാരേയും അറസ്റ്റുചെയ്തത് പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി
നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിലുള്ള പരിപാടിയിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പ്രസിഡന്റ് ബിലാൽ സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മുണ്ടക്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാനുഷാഹുൽ, ബിബിൻ അഗസ്റ്റിൻ, മുനീർ സി.എം, ഫസൽ സുലൈമാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ പാലമൂടൻ എന്നിവർ പ്രസംഗിച്ചു.





