എൻ.എൽ.സി. ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

എൻ.എൽ.സി. ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

മൂന്നാർ: എൻ.എൽ.സി. ഇടുക്കി ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.എൻ.എൽ.സി. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2025 ഓഗസ്റ്റ് 24-ന് (ഞായർ) രാവിലെ 11 മണിക്ക് മൂന്നാർ ഗ്രീൻ റിഡ്ജ് റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ചാണ് ജില്ലാ പ്രവർത്തക കൺവെൻഷൻ നടന്നത്.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. ചന്ദ്രശേഖരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീ. പി.പി. ബേബിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി ശ്രീ. അനിൽകുമാർ പ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എം.എം. അശോകൻ, നാഷണലിസ്റ്റ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ് സംസ്ഥാന പ്രസിഡന്റ് ശ്രീ. രാജു തെക്കൻ, സംസ്ഥാന നിർവാഹ സമിതിയിലെ നേതാക്കളായ ശ്രീ. സിനോജ് വള്ളാടി, ശ്രീ. അരുണ്‍ പി. മാണി എന്നിവരും ജില്ലാ നേതാക്കളായ ടി.പി. രാജപ്പൻ, ബിനു കുഞ്ഞുമോൻ, ജോ ജോകുടക്കച്ചിറ, ഉഷ രാജു, മണി അരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.