സപ്ലൈകോ ജില്ലാ ഫെയറിനും സഞ്ചരിക്കുന്ന ഓണച്ചന്തക്കും തുടക്കം
തൊടുപുഴ: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോയുടെ ജില്ലാ ഫെയർ തൊടുപുഴയില്‍ ആരംഭിച്ചു. പി.ജെ ജോസഫ് എം.എല്‍.എ ഫെയറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇതിനൊപ്പം ജില്ലയിലെ വിദൂര സ്ഥലങ്ങളില്‍ ആവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തയും ആരംഭിച്ചു. ഇതും നാലുവരെയുണ്ടാകും. തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്ബൻചോല, മൂന്നാർ എന്നിവിടങ്ങളില്‍ ഉത്രാടം വരെയാണ് സഞ്ചരിക്കുന്ന ഫെയർ. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുന്ന മുഴുവൻ സാധനങ്ങളും വാഹനത്തിലുണ്ട്.
ഓരോ നിയോജകമണ്ഡലങ്ങളിലും രണ്ട് ദിവസമാണ് വാഹനം സഞ്ചരിക്കുക





