നെടുങ്കണ്ടം കേന്ദ്രമായി ഫുട്‌ബോള്‍ റെസിഡന്‍ഷ്യല്‍ അക്കാദമി
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നവാസ് മീരാനും കെഎഫ്‌എ ഭാരവാഹികളും നെടുങ്കണ്ടത്ത് സന്ദര്‍ശനം നടത്തി
പ്രതിഭകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുത്ത വര്‍ഷം ഫുട്‌ബോള്‍ റെസിഡന്‍ഷല്‍ അക്കാദമി ആരംഭിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങൾ നെടുംകണ്ടത് എത്തിയത്.
നെടുങ്കണ്ടം സ്പോട്സ് അക്കാദമി (എന്‍എസ്‌എ) ഓഫീസിലെത്തിയ സംഘം എന്‍എസ്‌എ ചെയര്‍മാന്‍ ടി.എം. ജോണ്‍, സിഇഒ സൈജു ചെറിയാന്‍, ഡയറക്ടര്‍മാരായ ഷിഹാബ് ഈട്ടിക്കല്‍, എം. സുകുമാരന്‍, റെയ്‌സണ്‍ പി. ജോസഫ്, എം.എന്‍. ഗോപി, പി.കെ. ഷാജി, സുധീഷ്കുമാര്‍, എം.എസ്. മഹേശ്വരന്‍, സജീവ് ആര്‍. നായര്‍, പ്രിന്‍സ് ഏബ്രഹാം, യൂനസ് സിദ്ധിഖ്, സജി ചാലില്‍, കെ. വിജയകുമാര്‍, സുകേശന്‍ പരമേശ്വരന്‍, രാഹുല്‍ ഗോപി എന്നിവരുമായി ചര്‍ച്ച നടത്തി.





