ഹോളി ക്രോസ് കോളേജിൽ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി.
പുറ്റടി: ഹോളി ക്രോസ് കോളേജിലെ വിമുക്തി ക്ലബ്ബിന്റെ 2025-26 അധ്യയന വർഷത്തെ യൂണിറ്റ് തല പ്രവർത്തനോദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ്. സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ.വി. അധ്യക്ഷത വഹിച്ചു.
എക്സൈസ് വിമുക്തി നോഡൽ ഓഫീസർ റെജി പി.സി., വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ബിബിൻ കെ. രാജു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കിരൺ സി.കെ., സോന പി.ജെ. എന്നിവർ ചടങ്ങിൽ സംസാരിച്ചു.. എൻ.എസ്.എസ്. വോളണ്ടിയേഴ്സ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടന പരുപാടികളുടെ ഭാഗമായി എൻ എസ് എസ് വോളണ്ടിയേഴ്സിന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.





