വൈദ്യുതി ബില്‍: 1000 രൂപക്ക് മുകളിൽ വന്നാൽ ഓൺലൈൻ പേയ്മെൻ്റ് മാത്രം
വൈദ്യുതി ബില്ലടയ്ക്കുന്ന രീതിയില്‍ പുതിയ പരിഷ്കാരവുമായി കെഎസ്‌ഇബി. ബില്‍ അടയ്ക്കുമ്ബോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനാണ് കെഎസ്‌ഇബി തീരുമാനം.
വൈദ്യുതി ബില്‍ 1000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ആ തുക ഓണ്‍ലൈൻ ആയി മാത്രമേ അടയ്ക്കാൻ സാധിക്കൂ.
ഒരു കെഎസ്‌ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്.
ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.






