ജില്ലയിലെ ആദ്യ നേവൽ എൻ സി സി യൂണിറ്റ് സയന്‍ പബ്ലിക് സ്കൂളിന്
ജില്ലയിലെ ആദ്യ നേവൽ എൻ സി സി യൂണിറ്റ് സയന്‍ പബ്ലിക് സ്കൂളിന് ലഭിച്ചു.കമാൻഡർ ബ്രിഗേഡിയർ ജിവിഎസ് റെഡി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആദ്യത്തെ നേവൽ എൻസിസി യൂണിറ്റ് ആണ് സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
പരേഡിൽ എൻസിസി അംഗങ്ങൾ സല്യൂട്ട് സ്വീകരിച്ചു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ, മാനേജർ ഇമ്മാനുവൽ കിഴക്കേതലക്കൽ, കമാൻഡിങ് ഓഫീസർ ക്യാപ്റ്റൻ അനിൽ വർഗീസ്, കമാൻഡർ ഹരി പരമേശ്വരൻ, കേണൽ സോജൻ ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ ഫാ. റോണി ജോസ്, പിടിഎ പ്രസിഡൻ്റ് അഭിലാഷ് എന്നിവർ സംസാരിച്ചു.
5 കേരള നേവൽ യൂണിറ്റ് ചങ്ങനാശ്ശേരി യുടെ നേതൃത്വത്തിലായിരിക്കും യൂണിറ്റ് പ്രവർത്തിക്കുക.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങുകൾക്ക് സൈൻ പബ്ലിക് സ്കൂൾ അധികൃതർ എൻ സി സി അധികൃതർ എന്നിവർ നേതൃത്വം നൽകി.





