സഹോദയ കലോത്സവം : വിജയ കിരീടം ചൂടി വിജയമാതാ പബ്ലിക് സ്കൂൾ
ഇടുക്കി ജില്ലാ സിബിഇ സഹോദയ കലോത്സ വത്തിൽ 902 പോയിന്‍റ് നേടിയ തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂള്‍ ഒന്നാംസ്ഥാനത്ത്.
തൊട്ടുപിന്നില്‍ 900 പോയിന്‍റുമായി ആതിഥേയരായ വിശ്വദീപ്തി പബ്ലിക് സ്കൂള്‍ അടിമാലി രണ്ടാം സ്ഥാനത്ത് എത്തി. 766 പോയിന്‍റുകളുമായി മോണ്‍ഫോർട്ട് അണക്കരയാണ് മൂന്നാം സ്ഥാനത്ത്.
ജില്ലയിലെ 31 സിബിഎസ്‌ഇ സ്കൂളുകളില്‍നിന്നായി 2500 അധികം കലാപ്രതിഭകളാണ് 150 ഓളം ഇനങ്ങളില്‍ മാറ്റുരച്ചത്.
കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തില്‍ സഹോദയ പ്രസിഡന്‍റ് ഫാ. സിജൻ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷതവഹിച്ചു.ദേവികുളം എംഎല്‍എ അഡ്വ. എ. രാജ വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.
സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തെക്കേല്‍, ട്രഷറർ ഫാ. സുജിത്ത് തൊട്ടിയില്‍, കലോത്സവം ജനറല്‍ കണ്‍വീനർ ഫാ. ഡോ. രാജേഷ് ജോർജ്, വിശ്വദീപ്തി സ്കൂള്‍ മാനേജർ ഫാ. ഷിന്‍റോ കോലത്തുപടവില്‍, കലോത്സവം ജോയിന്‍റ് കണ്‍വീനർ ഫാ. ജിയോ ജോസ്, പിടിഎ പ്രസിഡന്‍റ് വർഗീസ് പീറ്റർ തുടങ്ങിയവർ സംസാരിച്ചു.





