ഹോളി ക്രോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് -ൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

ഹോളി ക്രോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് -ൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി

പളിയകുടി : ഹോളി ക്രോസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറിന്റെ നേതൃത്വത്തിൽ പളിയകുടി അങ്കണവാടിയിൽ സ്ത്രീ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പിനെക്കുറിച്ചുള്ള അവബോധ ക്ലാസ്സും സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4

സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ മെൻസ്ട്രൽ കപ്പിന്റെ പ്രാധാന്യവും സുരക്ഷിതമായ ഉപയോഗ രീതികളും വിദ്യാർത്ഥികൾ വിശദീകരിച്ചു. ക്ലാസുകൾക്ക് അധ്യാപികമാരായ അഞ്ജന, ബ്ലെസി, ടിൻസി എന്നിവർ മാർഗ്ഗനിർദേശങ്ങൾ നൽകി. അങ്കണവാടി അധ്യാപിക ബേബിയും ഹെൽപ്പർ ദീപയും പരിപാടികൾക്ക് നേതൃത്വം നൽകി. 

തുടർന്ന്, സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർത്ഥികൾ വോസാർഡ് (Voluntary Organization for Social Action and Rural Development) സ്ഥാപനം സന്ദർശിച്ചു. സ്ഥാപനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിച്ച വിദ്യാർത്ഥികൾ, സാമൂഹിക ക്ഷേമത്തിനായി സ്ഥാപനം നടത്തുന്ന സംഭാവനകളെക്കുറിച്ച് വിശദമായി മനസിലാക്കി.