ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ മത്സരം വിജയികളെ പ്രഖ്യാപിച്ചു
എലിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവബോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺ ലൈൻ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചതിൻ്റെ വിജയികളെ ഡി എം ഒ പ്രഖ്യാപിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിലെ ബി എസ് സി സൈക്കോളജി വിദ്യാർത്ഥി ആൽഫാ റസാക്ക് ഒന്നാംസ്ഥാനവും,പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി സ്മേധ എ.എസ് രണ്ടാം സ്ഥാനവും ,മുട്ടം ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി റ്റോബിൻ സജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് യഥാക്രമം 5000, 3000 ,2000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമൻ്റോയും ലഭിക്കും. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള പാനൽ കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വിജയികൾക്ക് സമ്മാന വിതരണം നടത്തുമെന്ന് ഡി എം ഒ അറിയിച്ചു.





