തദ്ദേശതിരഞ്ഞെടുപ്പ് : ആദ്യഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതല് എറണാകുളം വരെയുള്ള ഏഴു ജില്ലകളില് ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കുക.
പ്രചാരണത്തില് പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും
തെക്കൻ ജില്ലകളില് വിധിയെഴത്ത് മറ്റന്നാളാണ്. തൃശൂർ മുതല് കാസർകോട് വരെയുള്ള ഏഴ് ജില്ലകളില് പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണല്.





