ഇടുക്കിയിൽ വോട്ട് ചെയ്യാൻ രാജാവും മന്ത്രിയും സിനിമാ താരങ്ങളും
ഇടുക്കിയിൽ സിനിമാ താരങ്ങളും എം.എല്‍.എ മാരും മന്ത്രിയും മാത്രമല്ല, രാജാവ് വരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
കോവിൽമല രാമൻ രാജമന്നാൻ കുമളി പഞ്ചായത്തിലെ 15-ാം വാർഡില്‍ കുളത്തുപ്പാലം ട്രൈബല്‍ സ്‌കൂളിലാണ് വോട്ട് ചെയ്തത്.
മന്ത്രി റോഷി അഗസ്റ്റിൻ വാഴത്തോപ്പ് പഞ്ചായത്തിലെ ഗവ. എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
പി.ജെ.ജോസഫ് എം.എല്‍.എ തൊടുപുഴ പുറപ്പുഴ ഗവ. എല്‍.പി സ്കൂളിലും,എം.എം. മണി എം.എല്‍.എ 20 ഏക്കർ സെർവന്റ് എല്‍.പി സ്‌കൂളിലും,എ. രാജ എം.എല്‍.എ കുണ്ടള എയ്ഡഡ് എല്‍.പി സ്‌കൂളിലും വോട്ട് ചെയ്തു.
നടൻ ആസിഫ് അലി കുമ്പക്കല്ല് ബി.ടി.എം സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. നടൻ നിഷാന്ത് സാഗർ തൊടുപുഴ ന്യൂമാൻ കോളേജിലും വോട്ട് ചെയ്തു.





