കട്ടപ്പനയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 14ന്

കട്ടപ്പനയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം 14ന്

സംയുക്ത ക്രിസ്മസ് ആഘോഷം 14ന് വൈകുന്നേരം 4.30ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ നടക്കുമെന്ന് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർമാൻ റവ.വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ്, വൈഎംസിഎ, വിവിധ ക്രൈസ്തവ സഭകൾ പ്രസ് ക്ലബ് കട്ടപ്പന, എച്ച്‌സിൻ , റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ടൗൺ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന , കാർഡമം വാലി, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

റവ. വർഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പ അധ്യക്ഷനാകും.യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മോർ പീലക്സിനോസ് ക്രിസ്മസ് സന്ദേശം നല്കും.

കട്ടപ്പന സെന്റ് ജോര്ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്ത്, ഇടുക്കി രൂപത വികാരി ജനറൽ ഫാ. ഏബ്രഹാം പുറയാറ്റ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.