ലഹരിയുടെ ഇരുട്ടിൽ അല്ല.സ്പോർട്ട്സിന്റെ വെളിച്ചത്തിൽ വളരാം : സീനിയർ ചേംബർ ഇൻ്റർനാഷണൽ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി " മുക്തി" ക്ക് ഇന്ന് തുടക്കമാകും
ഇടുക്കി: സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പനയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി മുക്തി ക്ക് ഇന്ന് തുടക്കമാകും.
ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കട്ടപ്പന ഗവ. ട്രൈബൽ എച്ച്എസ്എസിൽ പോസ്റ്റ്‌മാസ്റ്റർ ഗിന്നസ് മാടസാമി പദ്ധതി ഉദ്ഘാടനം ചെയ്യും.
ഗവ. ട്രൈബൽ എച്ച്എസ്എസിലെ മുന്നൂറോളം വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങളടങ്ങിയ കത്തുകൾ അയയ്ക്കും.
കൂടാതെ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സ്പോർട്‌സ് ഉപകരണങ്ങളും വിതരണം ചെയ്യും.
സീനിയർ ചേംബർ ഇൻറർനാഷണൽ കട്ടപ്പന പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എക്സൈസ് സിഇഒ ജി.രേഖ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
വിദ്യാർഥികൾക്കായുള്ള കായിക ഉപകരണങ്ങൾ തങ്കച്ചൻ കളപ്പുര, പ്രിൻസിപ്പൽ മിനി ഐസക്കിന് കൈമാറും.





