ക്രിസ്മസ് അവധി പുനക്രമീകരിച്ചു
ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി
2025-26 അധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷയ്ക്ക് ശേഷം 2025 ഡിസംബർ 24 ന് അവധിയ്ക്കായി സ്കൂൾ അടയ്ക്കാനും അവധിയ്ക്കുശേഷം 2026 ജനുവരി 5 ന് സ്കൂൾ തുറന്നു പ്രവർത്തിക്കാനും നിർദേശം നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.





