തൽസമയം ലീഡ് നിലയും ഫലവും അറിയാം; ലിങ്കുകൾ ഇതാ

തൽസമയം ലീഡ് നിലയും ഫലവും അറിയാം; ലിങ്കുകൾ ഇതാ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. സംസ്ഥാനത്തുടനീളം 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

Slide 1
Slide 2
Slide 3
Slide 4

ആദ്യ ഫല സൂചനകൾ രാവിലെ 8.30 ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഉച്ചയോടെ പൂർണമായ ഫല ചിത്രം വ്യക്തമാകും.

നാല് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തപാൽ ബാലറ്റുകളുടെ വോട്ടെണ്ണൽ അതത് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ കലക്ട്രേറ്റുകളിൽ നടക്കും.

ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ TREND സംവിധാനത്തിലൂടെ തത്സമയം അറിയാൻ കഴിയും.

ഉച്ചയോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുക. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

ട്രെൻഡിൽ തൽസമയം അറിയാംലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം.

https://trend.sec.kerala.gov.in,

https://lbtrend.kerala.gov.in,

https://trend.kerala.nic.in

എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്