ശബരിമല തീർത്ഥാടനവും വിനോദസഞ്ചാരികളുടെ തിരക്കും ; ഗതാഗത കുരുക്കില്‍ വീർപ്പുമുട്ടി കുമിളി
ഗതാഗത കുരുക്കില്‍പ്പെട്ട് വീർപ്പുമുട്ടി കുമിളി ടൗൺ
മണ്ഡലകാലം ആരംഭിക്കുതോടെ അന്യസംസ്ഥാനത്ത് നിന്ന് തമിഴ്നാട് കർണാടക ആന്ധ്ര തുടങ്ങിയ പ്രദേശങ്ങളിലെ അയ്യപ്പഭക്തർ കുമളി ടൗണ്‍ വഴിയാണ് വരുന്നത്.കൂടാതെ തോട്ടം മേഖലയില്‍ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പുകളും എത്തുതോടെ മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുകയാണ്
മണ്ഡലകാലവും വിനോദസഞ്ചാരികളുടെ തിരക്കും കണക്കിലെടുത്ത് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു എങ്കിലും ഇന്നേവരെ ഒന്നും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
കാലങ്ങളായി ആനവച്ചാല്‍ ഗ്രൗണ്ട് മണ്ഡലകാലത്ത് വിട്ടുനില്‍ക്കണമെന്ന് പഞ്ചായത്തിന്റെയും പൊതുപ്രവർത്തകരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടും ഗ്രൗണ്ട് വിട്ടുനൽകാൻ വനംവകുപ്പ് നല്‍കാൻ തയ്യാറായിട്ടില്ല.
കുമളി നേരിടുന്ന ഗതാഗത വെല്ലുവിളിക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളും പൊതു ജനങ്ങളും ആവശ്യപ്പെടുന്നത്.





