സംയുക്ത ക്രിസ്മസ് ആഘോഷം : കട്ടപ്പനയിൽ ആലോചന യോഗം നടന്നു
കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തുന്നതിനുള്ള ആലോചന യോഗം മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടന്നു.
ഈ മാസം 22 ന് ആഘോഷം നടത്താനാണ് തീരുമാനം
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി കുട്ടട ,മർച്ചന്റ് അസോസിയേഷൻ വർക്കിംഗ് പ്രസിഡൻറ് സിജോമോൻ ജോസ്സ്, ജോയി ആനിത്തോട്ടം. മർച്ചൻറ് യൂത്ത് വിങ്ങ് പ്രസിഡൻറ് അജിത്ത് സുകുമാരൻ, സെക്രട്ടറി ജിനേഷ് കക്കാട്ട്, മർച്ചൻറ് അസോസിയേഷൻ PRO അനിൽ പുനർജനി. വിവിധ സംഘടന/ ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.





