കോക്കനട്ട് ഷെല്‍ ചലഞ്ച് വഴി പാലിയേറ്റീവ് രോഗികള്‍ക്ക് കൈത്താങ്ങ്

കോക്കനട്ട് ഷെല്‍ ചലഞ്ച് വഴി പാലിയേറ്റീവ് രോഗികള്‍ക്ക് കൈത്താങ്ങ്

അടിമാലി : എസ്.എൻ.ഡി.പി വിഎച്ച്‌എസ്‌എസ് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഈ വർഷവും പുതുമ നിറഞ്ഞ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു മാതൃകയായി മാറി.

കൊക്കനട്ട് ഷെല്‍ ചലഞ്ചിന്റെ ഭാഗമായി വോളന്റീയർമാരും മറ്റ് വിദ്യാർത്ഥി, കളും വീടുകളിലും പരിസര പ്രദേശങ്ങളിലുമായി തേങ്ങാ ചിരട്ടകള്‍ ശേഖരിച്ചു സ്‌കൂളില്‍ എത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4

ഒരുമാസം നീണ്ടുനിന്ന ചലഞ്ചിന്റെ ഭാഗമായി 500 കിലോ ചിരട്ടകള്‍ ശേഖരിച്ച്‌ വില്‍പ്പനയ്ക്കായി കൈമാറിയതായി എൻ.എസ്.എസ് യൂണിറ്റ് അറിയിച്ചു.ഇതിലൂടെ ലഭിച്ച തുക മുഴുവൻ പാലിയേറ്റീവ് രോഗികളുടെ ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളപ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കും.

പരിസ്ഥിതിസൗഹൃദ ശീലങ്ങള്‍ വളർത്തി സാമൂഹിക സേവനത്തിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യം. പ്രവർത്തനങ്ങള്‍ക്ക് പ്രിൻസിപ്പല്‍ എം. എസ് അജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അജയ് ബി, കണ്ണൻ തമ്ബി, വോളന്റയർ സെക്രട്ടറിമാരായ എറിക് റെജി, അഹല്യ എന്നിവർ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4