കേന്ദ്രീയ വിദ്യാലയത്തില്‍ സ്ഥാപന ദിനാഘോഷം നടത്തി
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥാപന ദിനം ആഘോഷിച്ചു. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പ്രിൻസിപ്പാള്‍ അജിമോൻ ചെല്ലംകോട്ട് അദ്ധ്യക്ഷത വഹിച്ചു.വിദ്യാലയ മാനേജ്‌മെന്റ് കമ്മിറ്റിഅംഗങ്ങള്‍, മാതാപിതാക്കള്‍ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.





