ശക്തമായ കാറ്റില്‍ സ്കൂളിന്റെ സീലിങ് തകര്‍ന്നു വീണു ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഇടുക്കി ; സ്കൂളിന്റെ സീലിങ് തകർന്നുവീണു. ബൈസണ്‍വാലി ഹൈസ്കൂളിലെ സീലിങ്ങാണ് തകർന്നത്. നാലാം ക്ലാസ് വിദ്യാർത്ഥികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം.
ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകർന്നത്. ക്ലാസ് തുടങ്ങുന്നതിന് മുൻപ് ആയതിനാല്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. നിർമ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിരുന്നു എന്നാണ് സ്കൂള്‍ അധിക്യതരുടെ വിശദീകരണം.





