വ്യാപാരോത്സവം: നിയോജക മണ്ഡലതല ഉദ്ഘാടനം നടത്തി
ജില്ലയിലെ ചെറുകിട വ്യാപാരികളുടെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തപ്പെടുന്ന കൂപ്പണ്‍ വിതരണോദ്ഘാടനം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയില്‍ മഹാറാണി ഗ്രൂപ്പ് ചെയർമാൻ വി.എ റിയാസിന് നല്‍കി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ വ്യാപാരോത്സവം സംബന്ധിച്ച് വിശദീകരണം നടത്തി. മാർച്ച് 31 വരെയാണ് വ്യാപാരോത്സവം . ഇന്നോവ ക്രിസ്റ്റ ഒന്നാം സമ്മാനമായി, ഒരു കോടി രൂപയുടെ വിവിധ സമ്മാനങ്ങളാണ് നല്‍കുന്നത്. വ്യാപാരോത്സവം പോലുള്ള മർച്ചന്റ്സ് അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങള്‍ക്കും പിന്തുണ ഉണ്ടാകുമെന്ന് വി.എ റിയാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനില്‍ പീടികപറമ്ബില്‍, വൈസ് പ്രസിഡന്റ് ഷെരിഫ് സർഗ്ഗം, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോണ്‍സ് ഹിന്ദുസ്ഥാൻ, എം.ആർ.എ സെക്രട്ടറി റഹീം നാനോ, ക്ലബ് ട്രഷറർ പ്രകാശ് മാസ്റ്റർ ഉള്‍പ്പെടെയുള്ള സംഘടനാ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു





