സംസ്ഥാന ഭൂജല അതോറിറ്റി ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ 'ഭൂജലം: സുസ്ഥിരപരിപാലനം" എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാന ഭൂജല അതോറിറ്റി ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ 'ഭൂജലം: സുസ്ഥിരപരിപാലനം" എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

നെടുങ്കണ്ടം എം.ഇ.എസ് കോളേജില്‍ നടത്തിയ ശില്പശാല, കോളേജ് പ്രിൻസിപ്പല്‍ ടി.എ. ഫാത്തിമ സുല്ലമി ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ആർ.എല്‍. അനുരൂപ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഭൂചലവകുപ്പ് വകുപ്പ് അസി.എക്സി. എൻജിനീയർ ടി.യു. സിജുമോൻ, ലിൻഡ ബോബി, എമിലിയ ജോയ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അഭയദേവ് മലയില്‍, ഡോ.സിത്താര മോഹൻ, യു.എൻ.എ.ഐ. കോർഡിനേറ്റർ ഡോ. ഷാംലാല്‍ ലത്തീഫ് എന്നിവർ സംസാരിച്ചു.

ജില്ലാ ഭൂജല വകുപ്പ്, യുണൈറ്റഡ് നേഷൻസ് അക്കാഡമിക് ഇമ്ബാക്‌ട് വിഭാഗം, കോളേജ് എൻ.എസ്.എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ആലപ്പുഴ ഹൈഡ്രോളജിസ്റ്റ് എസ്.ആർ. സാന്റി ക്ലാസുകള്‍ നയിച്ചു.