അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം

അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷിക്കാം

ഇടുക്കി ജില്ലയിലെ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വര്‍ക്ക് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിലേയ്ക്കായി അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവരും 60 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജനനത്തീയതി,എന്റോള്‍മെന്റ് തീയതി പ്രവര്‍ത്തി പരിചയം ഫോണ്‍ നമ്പര്‍,ഇ-മെയില്‍ ഐ.ഡി. അപേക്ഷകന്‍ ഉള്‍പ്പെട്ടുവരുന്ന പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി,പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോള്‍മെന്റ്‌സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവസ്വഭാവമുള്ള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്‌മെന്റ് പകര്‍പ്പുകളും സഹിതം ജനുവരി 5ന് വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.