ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ അനുമതി നല്കിയതായി കെഎസ്‌ഇബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഈ മാസം 31 വരെയാണ് സമയം.
ദിനംപ്രതി കാല്നടയായി 2500 പേർക്കും ബഗ്ഗികാറുകളില് 1248 പേർക്കും സന്ദർശിക്കാം. സന്ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് നടത്തണം.
കർശന പരിശോധനകള്ക്കുശേഷം മാത്രമേ ആളുകളെ കയറ്റിവിടുകയുള്ളൂ. ക്യാമറ, ഫോൺ എന്നിവ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി





