ക്രിസ്മസ് അവധി മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്
ക്രിസ്മസ് അവധി ആഘോഷമാക്കുന്നതിനായി തെക്കിന്റെ കാശ്മീരായ മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആഭ്യന്തര സഞ്ചാരികളോടൊപ്പം വിദേശ സഞ്ചാരികളും എത്തുന്നതോടെ പ്രധാന വിനോദ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹോട്ടലുകളും റിസോർട്ടുകളും ഭൂരിഭാഗവും മുൻകൂട്ടി ബുക്ക് ചെയ്‌ത നിലയിലാണ്.
മൂന്നാർ ഡിപ്പോയിൽനിന്നും ആനയിറങ്കൽവരെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിട്ടുള്ള ഡബിൾ ഡക്കർ ബസിലും നല്ല തിരക്കാണ്
തണുപ്പും മഞ്ഞുമൂടിയ കാലാവസ്ഥയും ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളും സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമായി പൊലീസ്, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.





