മുൻ എംഎൽഎ പി. എം. മാത്യു നിര്യാതനായി
മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന ശ്രീ പി. എം. മാത്യു എക്‌സ് എംഎൽഎ നിര്യാതനായി. ഇന്ന് (30/12/2025) പുലർച്ചെ 3.11ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് കടുത്തുരുത്തി കാപ്പുംതലയിലെ വസതിയിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ച് (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടക്കും.
1991 മുതൽ 1996 വരെ ഒമ്പതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
രാഷ്ട്രീയ ജീവിതം: ദീർഘകാലം കേരള കോൺഗ്രസ് (എം) നേതാവായിരുന്ന അദ്ദേഹം, 2025 മേയിൽ രൂപീകരിച്ച നാഷണൽ ഫാർമേഴ്സ് പാർട്ടി (NFP) എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കർഷക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം.
അഭിഭാഷകനായിരുന്ന അദ്ദേഹം കോട്ടയം ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പി. ജെ. മാത്യുവിന്റെ മകനായി 1950 സെപ്റ്റംബർ 30-നാണ് അദ്ദേഹം ജനിച്ചത്. കുസുമം മാത്യുവാണ് ഭാര്യ.






