മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം
സ്വ:ലേ
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം - 'റോയൽ വ്യൂ 2.0' ഫ്ലാഗ് ഓഫ് നാളെ (ഡിസംബർ 31) രാവിലെ 10.30 ന്
മൂന്നാർ സഞ്ചാരികൾക്ക് വിസ്മയകരമായ യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി നടപ്പിലാക്കിയ, യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള Fully Transparent Double Decker (ROYAL VIEW) മൂന്നാർ സഞ്ചാരികളിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇത്തരത്തിൽ രണ്ടാമത്തെ റോയൽ വ്യൂ ഡബിൾ ഡക്കർ പുതുവർഷ സമ്മാനമായി കെഎസ്ആർടിസി സമർപ്പിക്കുകയാണ്. 31.12.2025 ബുധനാഴ്ച രാവിലെ 10:30 ന് ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തുവച്ച് ഡബിൾ ഡെക്കറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുന്നു.





