ബാങ്ക് ആപ്പിൻ്റെ പേരിലും തട്ടിപ്പ്

SBI ബാങ്ക് ആപ്പിൻ്റെ പേരിലും വൻ തട്ടിപ്പ്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ബാങ്ക് ആപ്പിൻ്റെ പേരിലും തട്ടിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ പേരില്‍ സമൂഹമാധ്യമമായ വാട്സ്ആപ്പിലെ അക്കൗണ്ടും, ഗ്രൂപ്പുകളും ഹാക്ക് ചെയ്തുകൊണ്ടുള്ള തട്ടിപ്പ് സമീപകാലങ്ങളിൽ സജീവമായി തുടരുന്നു. 

Slide 1
Slide 2
Slide 3
Slide 4

തട്ടിപ്പിൻ്റെ രൂപം ഇങ്ങനെ

അടിയന്തര അറിയിപ്പ്!

പ്രിയ എസ്‌ബി‌ഐ ഉപഭോക്താവേ, നിങ്ങളുടെ അക്കൗണ്ടിൽ ആധാർ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഇന്ന് രാത്രി നിങ്ങളുടെ എസ്‌ബി‌ഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് നിങ്ങളെ അറിയിക്കുന്നു. നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു.

ദയവായി ഞങ്ങളുടെ ഔദ്യോഗിക എസ്‌ബി‌ഐ ആധാർ അപ്‌ഡേറ്റ് apk ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്ത് നിങ്ങളുടെ അടുത്ത കെ‌വൈ‌സി ഉടൻ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി സ്നേഹപൂർവ്വം, എസ്‌ബി‌ഐ ബാങ്ക്.

ഇത്തരത്തില്‍ നിങ്ങളുടെ YONO അപ്ലിക്കേഷൻ ഉടൻതന്നെ പ്രവർത്തനരഹിതമാകുമെന്നു സ്വകാര്യ നമ്പറിൽ നിന്നോ, നിങ്ങള്‍ അംഗമായിരിക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹാക്കിംഗിലൂടെ കടന്നുകൂടിയ ഒരു നമ്പറിൽ നിന്നോ ഒരു സന്ദേശം ലഭിക്കുന്നുണ്ടെങ്കിൽ ശ്രദ്ദിക്കുക ഇതൊരു തട്ടിപ്പിന്റ തുടക്കമാണ്, ഇത്തരത്തിൽ KYC update, YONO Updation, Reward redeem, Adhar linking എന്നീ തരത്തിലുള്ള ലിങ്കുകളും തട്ടിപ്പുക്കാർ അയക്കാറുണ്ട്.

കൂടാതെ ഫോൺ മുഖാന്തിരം ബന്ധപ്പെടുകയും Whatsapp ലൂടെ നിർദ്ദേശങ്ങൾ നൽകി YONO_SBI.APK എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനും ആവശ്യപ്പെടുന്നു.

ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടുകൂടി ശരിയയായ SBI YONO ആപ്ലിക്കേഷന് സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും SBI യുടെ YONO അപ്ലിക്കേഷൻ ആണെന്ന ധാരണയിൽ ബാങ്കിംഗ് വിവരങ്ങൾ ഇതിൽ നല്‌കുന്നതോടുക്കൂടി ബാങ്ക് ലോഗിൻ വിവരങ്ങൾ തട്ടിപ്പുക്കാർക്ക് ലഭിക്കുകയും OTP നല്കുന്നതോടെ തട്ടിപ്പുക്കാർക്ക് ഇൻ്റർനെറ്റ്‌ ബാങ്കിംഗ് നടത്തുന്നതിനുള്ള പൂർണ്ണ അനുമതി ലഭിക്കുകയും അക്കൌണ്ടിലെ തുക പൂർണ്ണമായും പിൻവലിക്കപ്പെടുകയും ചെയ്യുന്നു.

തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോൺകളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളത്.

പലപ്പോഴും സാധാരണക്കാർക്ക് അവരുടെ WhatsApp അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല.

തട്ടിപ്പുകാർ ഫോൺ നമ്പറും WhatsApp അക്കൗണ്ടിന്റെയോ, വാട്സ്ആപ്പ് ഗ്രൂപ്പിന്റെയോ നിയന്ത്രണം സ്വന്തമാക്കിയാൽ അക്കൗണ്ട് ലോഗ്ഔട്ട് ആകുകയോ, പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയോ തുടങ്ങിയ കാര്യങ്ങളിലേക്ക് പോകാം, ഈ ഇടവേളയിൽ തട്ടിപ്പുകാർ ഇരയുടെ WhatsApp അക്കൗണ്ടിൽ ആൾമാറാട്ടം നടത്തി സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച് പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയോ പണം തട്ടിയെടുക്കുക്കപ്പെടുകയോ ചെയ്യപ്പെടാം.

ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇരയാവുകയോ ചെയ്‌താൽ ഉടൻ തന്നെ 1930 എന്ന സൗജന്യനമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്