കെ.എസ്.എസ്.പി.എ. പ്രതിഷേധ ധർണ നടത്തി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയിലെ പ്രീമിയം വർധന പിൻവലിക്കുക, കൂടുതൽ ആശുപത്രികളും ചികിത്സകളും പദ്ധതിയിൽ ഉൾപ്പെടുത്തുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി പദ്ധതി സമ്പൂർണ്ണമായി പരിഷ്‌കരിക്കുക, പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ.
നിയോജക മണ്ഡലം പ്രസിഡന്റ് ഷെല്ലി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു സെബാസ്റ്റ്യൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ, കെ.എസ്. ഹസൻകുട്ടി, ഡാലി തോമസ്, ഗർവാസിസ്, കെ. സഖറിയാസ്, പി.എസ്. ഹുസൈൻ, റോയി ജോർജ്, ജെയ്‌സൺ പി. ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.





