സർവകാല റെക്കോഡിട്ട് പുതുവത്സര മദ്യവിൽപ്പന
ഡിസംബർ 31-ന് മാത്രം 105.78 കോടി രൂപയുടെ വിൽപ്പന; കടവന്ത്ര ഔട്ട്ലെറ്റ് മുന്നിൽ
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട മദ്യവിൽപ്പനയിൽ ബെവ്കോ സർവകാല റെക്കോഡ് കുറിച്ചു. ഡിസംബർ 31-ന് മാത്രം സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ 105.78 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. ബെവ്കോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വിൽപ്പനയാണിത്.
കഴിഞ്ഞ വർഷത്തെ പുതുവത്സരത്തിൽ 97.13 കോടി രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം എട്ട് കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
വിൽപ്പനയിൽ ഏറ്റവുമധികം പങ്ക് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനാണ് (IMFL). ഇതുവഴി 92.89 കോടി രൂപയുടെ വിൽപ്പന നടന്നു.
ബിയർ വിൽപ്പന 9.88 കോടി രൂപ,വിദേശ നിർമിത മദ്യം 1.58 കോടി രൂപ,വൈൻ 1.40 കോടി രൂപ എന്നിങ്ങനെയായിരുന്നു വിൽപ്പന.
പുതുവത്സര തലേന്ന് മാത്രം 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനും വിറ്റഴിച്ചു.
ഔട്ട്ലെറ്റ് അടിസ്ഥാനത്തിൽ നോക്കിയാൽ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപയുടെ വിൽപ്പന നടത്തി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലെറ്റ് ഒന്നാം സ്ഥാനത്തെത്തി. ഡിസംബർ 31-ന് ഇവിടെ 1,00,16,610 രൂപയുടെ വിൽപ്പനയാണ് നടന്നത്.
95,08,670 രൂപയുടെ വിൽപ്പനയുമായി കൊച്ചി രവിപുരം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനവും,
82,86,090 രൂപയുടെ വിൽപ്പന നേടിയ മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റ് മൂന്നാം സ്ഥാനവും നേടി.






