മന്നം ജയന്തി ആഘോഷിച്ചു
തൊടുപുഴ : ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 149-ാമത് മന്നം ജയന്തി ആഘോഷിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് KK കൃഷ്ണപിള്ള പതാക ഉയർത്തി മന്നം ജയന്തി സന്ദേശം നല്‍കി.
ജയന്തി പ്രമാണിച്ച് കരയോഗകുടുംബാംഗങ്ങളെല്ലാം ചേർന്ന് പ്രതീകാത്മകമായി 149 മണ്‍ചിരാതുകള്‍ തെളിയിച്ചു. ചടങ്ങില്‍ കരയോഗം പ്രസിഡന്റ് ആർ. ജയൻ, സെക്രട്ടറി റ്റി.കെ സുധാകരൻ നായർ, വൈസ് പ്രസിഡന്റ് കൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി സന്തോഷ്, ട്രഷറർ ശിവരാമൻ നായർ, കമ്മിറ്റി അംഗങ്ങളായ ശങ്കരൻകുട്ടി നായർ, സലീഷ് കുമാർ, വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി ഗോപൻ എന്നിവർ സംസാരിച്ചു.





